റാബറി ദേവിയെ പോലീസ് കസ്റ്റഡിയിൽ അഞ്ച് മണിക്കൂർ ചോദ്യം ചെയ്തു

ബീഹാർ : ബിനാമി സ്വത്ത് സമ്പാദന കേസില്‍ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിൻറെ ഭാര്യയും മുൻ മുഖ്യമന്ത്രിയുമായ റാബറി ദേവി, മകള്‍ മിസ ഭാരതി, മകന്‍ തേജസ്വി യാദവ്, എന്നിവരെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. അഞ്ച് മണിക്കൂറിലേറെ നീണ്ട് നിന്ന ചോദ്യം ചെയ്യല്‍ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ആരംഭിച്ചത്.

മുന്‍ ഉപമുഖ്യമന്ത്രിയും ഇപ്പോള്‍ പ്രതിപക്ഷ നേതാവുമാണ് മകൻ തേജസ്വി യാദവ്. ആര്‍.ജെ.ഡി രാജ്യസഭാംഗമാണ് മകൾ മിസ ഭാരതി. സുരക്ഷാ കാരണങ്ങളാല്‍ ഇവരെ ചോദ്യംചെയ്യുന്ന വിവരം അതീവ രഹസ്യമായി സൂക്ഷിക്കുകയായിരുന്നുവെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു.