പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. പാകിസ്താന്‍ തീവ്രവാദ വിരുദ്ധ കോടതിയാണ് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ട സംഭവത്തില്‍ പര്‍വേസ് മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. വധക്കേസില്‍ രണ്ടുപേര്‍ക്ക് 17 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. അഞ്ചുപേരെ കേസില്‍ വെറുതെവിടുകയും ചെയ്തു.

2007 ഡിസംബര്‍ 27ന് റാവല്‍പിണ്ടിയില്‍ വച്ചാണ് ഭൂട്ടോ കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പ് പ്രസംഗം കഴിഞ്ഞ് പുറത്തേക്ക് വന്ന ഭൂട്ടോ സ്ഫോടനത്തില്‍ കൊല്ലപ്പെടുകയായിരുന്നു. താലിബാൻ ഭീകര സംഘടനായാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു ആരോപണം.