ബ്ലൂ വെയ്‌ൽ ചാലഞ്ച്, പതിനേഴുകാരി അഡ്മിൻ പിടിയിൽ

സ്വജീവൻ പണയപ്പെടുത്തുന്ന ചാലഞ്ചുകളുമായി ചെറുപ്പക്കാരെ വെല്ലുവിളിക്കുന്ന ബ്ലൂ വെയ്‌ൽ ഗെയിമിൻറെ, അഡ്മിൻ സ്‌ഥാനത്തിരുന്നു ടാസ്കുകൾ പൂർത്തിയാക്കിയില്ലെങ്കിൽ പങ്കെടുക്കുന്നവർക്കുനേരെ മരണഭീഷണി മുഴക്കിയ പതിനേഴുകാരി അഡ്മിൻ റഷ്യയിൽ അറസ്റ്റിലായി. ഇത്ആദ്യമായാണ് ഒരു പെൺകുട്ടി ഈ കേസിൽ അറസ്റ്റിലാവുന്നത്.

ബ്ലൂ വെയ്‌ൽ ഗെയിം നിർമിച്ച ഫിലിപ്പ് ബുഡിക്കിനെ മൂന്ന് വർഷം മുൻപ് അറസ്റ്റ് ചെയ്തിരുന്നു. എന്നിട്ടും ബ്ലൂ വെയ്‌ൽ ആത്മഹത്യകൾ തുടർന്നതോടെയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ബ്ലൂ വെയ്‌ൽ ചാലഞ്ച് എന്ന ഗ്രൂപ്പ് അഡ്മിൻ ആയിരുന്ന ഇവർ മുൻപ് ബ്ലൂ വെയ്‌ൽ കളിക്കുമായിരുന്നെന്നും പോലീസ് അറിയിച്ചു. ഈ ഗ്രൂപ്പിലൂടെ ഇവർ ബ്ലൂ വെയ്‌ൽ ഗെയിം കളിക്കുന്നവർ ക്വിറ്റ് ചെയ്യാൻ സമ്മതിക്കാത്തരീതിയിൽ കളിക്കാർക്കും അവരുടെ അടുത്ത ബന്ധുക്കൾക്കും മരണഭീഷണി മുഴക്കിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.