ഡ്രോണുകളുടെ വിൽപനയ്ക്കും, ഉപയോഗത്തിനും പുതിയ കടമ്പ

ദുബായ്: എമിറേറ്റിൽ ഡ്രോണുകളുടെ വിൽപനയ്ക്കും, ഉപയോഗത്തിനും പുതിയ കടമ്പ. വ്യോമ മേഖലയുടെ സുരക്ഷിതത്വവും, ജനങ്ങളുടെ സുരക്ഷയും പരിഗണിച്ചാണ് പുതിയ വ്യവസ്ഥ ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി നിലവിൽ കൊണ്ട് വരുന്നത്.

ഡ്രോണുകളുടെ വ്യാപ്തിയും ഭാരവും പരിശോധിച്ച് വ്യവസ്ഥകൾ പാലിച്ചായിരിക്കും ലൈസൻസ് വിതരണം നടത്തുകയെന്നാണ് അധികൃതരുടെ തീരുമാനം. സാമ്പത്തിക മന്ത്രാലയവുമായ് സഹകരിച്ചയിരിക്കും ഡ്രോണുകളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്.

നിലവിൽ ഡ്രോണുകൾ കൈവശമുള്ളവരും പുതിയ വ്യവസ്ഥ പ്രകാരം രജിസ്റ്റർ ചെയ്‌ത്‌ പെർമിറ്റ് വാങ്ങണമെന്ന് സിവിൽ ഏവിയേഷൻ സുരക്ഷാ വകുപ്പ് സി.ഇ.ഒ ഖാലിദ് ആരിഫ് വ്യക്തമാക്കി. നിയമം ലംഖിച്ച് ഡ്രോണുകൾ ഉപയോഗിച്ചാൽ 20,000 ദിർഹമായിരിക്കും പിഴ.