ഒരുകോടിയുടെ മയക്ക് മരുന്നുമായ് യുവാവ് അറസ്റ്റിൽ

കൊച്ചി: ഒരുകോടി രൂപയുടെ മയക്ക് മരുന്ന് കടത്താൻ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി. ഇടുക്കി മുരിക്കാശ്ശേരി പതിനാറാം കണ്ടം മൂലം പുഴയിൽ വീട്ടിൽ ബാഹുലാണ് (30) തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസിന്റെ പിടിയിലായത്. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ചെറുകിട കഞ്ചാവ് വിതരണക്കാരിൽ നിന്നാണ് ബാഹുലിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഓണക്കാലത്ത് വിതരണത്തിനായ് കൊണ്ട് വന്ന 250 ഗ്രാം ഹഷീഷും, അഞ്ചു കിലോ കഞ്ചാവുമാണ് പ്രതിയിൽ നിന്നും കണ്ടെത്തിയത്.

ഒരുമാസമായ് ബഹുൽ പോലീസ് നിരീക്ഷണത്തിലായിരുന്നു. കഞ്ചാവും ഹഷീഷുമായ് വരുന്നതറിഞ്ഞ പോലീസ് സംഘം വളരെ ആസൂത്രിതമായ് ഇയാളെ പിടികൂടുകയായിരുന്നു. കുറഞ്ഞ വിലക്ക് ആന്ധ്രായിൽ നിന്നും ലഭിക്കുന്ന കഞ്ചാവ് കേരത്തിൽ വിൽപന നടത്തുമ്പോൾ കിലോയ്ക്ക് 40,000 രൂപയോളം ലാഭം ലഭിക്കുന്നുണ്ടെന്നാണ് യുവാവിന്റെ വെളിപ്പെടുത്തൽ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ തെഒളിവെടുപ്പിനായ് കസ്റ്റഡിയിലെടുക്കുമെന്ന് ഹിൽപാലസ് സി.ഐ പി.എസ് ഷിജു പറഞ്ഞു.