അകാല വാർദ്ധക്യത്തിന് കാരണം പാലിൻറെ അമിതമായ ഉപയോഗം

ആരോഗ്യം നന്നാക്കാന്‍ ദിവസവും പാല്‍ കുടിക്കാറുണ്ടെങ്കില്‍ ഇന്ന് തന്നെ ആ ശീലത്തോട് സലാം പറഞ്ഞേക്കൂ. ആ പാല്‍ ആരോഗ്യത്തിന് ഹാനികരമാണ് എന്ന് സ്വീഡനില്‍ നടന്ന പഠനത്തിലാണ് പുതിയ കണ്ടെത്തല്‍ വന്നിരിക്കുന്നത്.

പാലും പാലുൽപ്പന്നങ്ങളും എല്ലുകള്‍ ക്ഷയിക്കുന്നതിനും അകാല വാർദ്ധക്യത്തിനും കാരണമാകുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ദിവസവും മൂന്ന് ഗ്ലാസ് പാല്‍ കുടിക്കുന്ന സ്ത്രീകളില്‍ എല്ലിൻറെ തേയ്മാനം കൂടുതലാണ് എന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.

സ്വീഡനില്‍ ഒരു ലക്ഷം ആളുകളില്‍ നടത്തിയ ഗവേഷണത്തിൽ പാല്‍ കുടിക്കാത്തവരാണ് പാല്‍ കുടിക്കുന്നവരേക്കാള്‍ ആരോഗ്യമുള്ളവര്‍ എന്ന് കണ്ടെത്തുകയുണ്ടായി.

പാല്‍ മാത്രമല്ല വെണ്ണ, മറ്റ് പാലുൽപ്പന്നങ്ങള്‍ എന്നിവ അകാല വാർദ്ധക്യം ഉണ്ടാക്കുന്നതായും പഠനത്തില്‍ പറയുന്നു. പ്രശസ്ത ഗവേഷകന്‍ ഡോ.കാള്‍ മൈക്കിള്‍സിൻറെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിൻറെ വിവരങ്ങള്‍ ബ്രിട്ടീഷ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു വാണിയിട്ടുണ്ട്.