കോണ്‍ഗ്രസിൽ നിന്നും വീണ്ടും എംഎല്‍എമാര്‍ കൂട്ടത്തോടെ കൂറുമാറി

പാറ്റ്ന: രാജ്യമെങ്ങും തകര്‍ച്ച നേരിടുന്ന കോണ്‍ഗ്രസിന് വീണ്ടും പ്രഹരമേൽപ്പിച്ച് കൊണ്ട് ബീഹാറിലും തിരിച്ചടി. 14 എംഎല്‍എമാര്‍ ജെഡിയുവിലേക്ക് പോകുന്നതായാണ് റിപ്പോര്‍ട്ടുകൾ പുറത്തുവരുന്നത്.

ദേശീയ രാഷ്ട്രീയത്തിൽ ബീഹാറിൽ ഇരുണ്ട അധ്യായങ്ങൾ എഴുതിച്ചേർത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എംഎല്‍എമാരുടെ കൂറുമാറ്റം കോൺഗ്രസിന് വൻ തിരിച്ചടി തന്നെയാണ്.

മഹാസഖ്യത്തിന്റെ തകര്‍ച്ചക്ക് പിന്നാലെയാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നത്, ഇത് ബിജെപിയെ സംബന്ധിച്ചിടത്തോളം ആഹ്ലാദിക്കാൻ വകയുള്ളതാണ്. നേരത്തെ ജെഡിയു എന്‍ഡിഎയിലേക്ക് കൂറുമാറിയിരുന്നു.