വേദിയില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി

തിരുവനന്തപുരം: കഴക്കൂട്ടം ടെക്നോസിറ്റിയിലെ സണ്‍ടെക് ശിലാസ്ഥാപന വേദിയില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്ഘാടനം നടത്താൻ സമയം ഏറെയെടുത്തതാണ് മുഖ്യമന്ത്രിയെ ക്ഷുഭിതനാക്കിയത്.

മുഖ്യമന്ത്രി ഏറെ നേരം വേദിയിലിരുന്നിട്ടും ഉദ്ഘാടനത്തിനായി അദ്ദേഹത്തെ ക്ഷണിച്ചില്ല. പെട്ടെന്ന് അദ്ദേഹം ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് മൈക്കനടുത്തേക്ക് ചെന്നു. ഇനി ഞാന്‍ സംസാരിക്കുന്നതാണെന്നും, അല്ലെങ്കില്‍ തനിക്ക് ഒന്നും സംസാരിക്കാതെ ഇറങ്ങി പോകേണ്ടിയതായി വരുമെന്നും അദ്ദേഹം ഗൗരവത്തോടെ പറഞ്ഞു.

ശിലാസ്ഥാപനം ഉദ്ഘാടനം ചെയ്ത അദ്ദേഹം വീണ്ടും മൈക്കിനടുത്തെത്തി വളരെ സൗമ്യനായി പിന്നീട് സംസാരിക്കുകയും ചെയ്തു.