ഇൻസ്റ്റാഗ്രാം കൊള്ളയടി, കൊള്ളമുതൽ വില്പനയ്ക്ക്

ഇൻസ്റ്റാഗ്രാം ഹാക്ക്ചെയ്ത് കൊള്ളയടിച്ച മുതലായ, ഇൻസ്റാഗ്രാമിലെ ഏറ്റവും ഹൈ പ്രൊഫൈൽ ഉപഭോക്തക്കളുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് നെറ്റിൽ വില്പനതുടങ്ങി. ഡോക്സഗ്രാം എന്ന് പേരുള്ള ഒരു അജ്ഞത ഡാറ്റബേസ് ഓപ്പറേറ്റർ ആയിരം അക്കൗണ്ട് വിവരങ്ങൾ സാമ്പിൾ ആയി നൽകാൻ വരെ തയാറാണ്. ഇത് വാങ്ങി പരിശോധിച്ചവർ ഇക്കഴിഞ്ഞ ദിവസം ഹാക്ക് ചെയ്തെടുത്ത വിവരങ്ങൾ ആണവ എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ഒരോ പ്രത്യേക പ്രദേശത്തെ ഡാറ്റക്കും പത്ത് ഡോളർ എന്ന നിരക്കിലാണ് വില്പന, ഹാക്കർമാർ നല്ലതുക സംഘടിപ്പിച്ചുകാണും എന്നാണ് അനുമാനം. ഏകദേശം 60 ലക്ഷം ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടിരിക്കാം എന്നാണ് വിദഗ്ധർ പറയുന്നത്.