മലയാളികളുടെ സ്വന്തം വില്ലൻ ഇനി സ്ത്രീ രൂപത്തിൽ

സിനിമ ലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് ഒരു മെയ്ക്ക്ഓവർ നടത്തി ഇരിക്കുകയാണ് നടൻ റിയാസ് ഖാൻ. ഒരുകാലത്ത് മലയാളികൾക്ക് അഭിമാനത്തോടെ എടുത്തുപറയാൻ പറ്റുന്ന ഏക മസിൽ മഹാനായിരുന്നു റിയാസ് ഖാൻ. ഇന്നിതാ അതെ ഖാൻ താനെ ഒരു സ്ത്രീ ആയി വേഷമിട്ട് ആരാധകരെ ഞെട്ടിച്ചിരിക്കുന്നു.

‘വിളയാട് ആരംഭം’ എന്ന തമിഴ് ചിത്രത്തിന് വേണ്ടിയാണ് റിയാസിൻറെ ഈ മേയ്ക്കോവർ. ഫേസ്ബുക്കിലൂടെ താരം തന്നെയാണ് ചിത്രങ്ങള്‍ പുറത്തു വിട്ടത്. മോഹന്‍ലാലിന്റെ വില്ലനായാണ് റിയാസ് മലയാള സിനിമയിലേക്ക് പ്രവേശിച്ചത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും മികച്ചപ്രകടനം കാഴ്ചവയ്ക്കാന്‍ റിയാസിന് സാധിച്ചു.