യാത്രക്കാരൻറെ തമാശ, വിമാനം രണ്ട് മണിക്കൂർ വൈകി

മാഡ്രിഡ് : മദ്യം കഴിച്ച് തമാശ പറഞ്ഞ ഒരു മധ്യവയസ്ക്കൻ കാരണം ബ്ര​സ​ൽ​സി​ൽ നി​ന്ന് മാ​ഡ്രി​ഡി​ലേ​ക്ക് പ​റ​ക്കാ​നൊ​രു​ങ്ങി​യ വിമാനം രണ്ടുമണിക്കൂറോളം വൈകി. പ്ര​ദേ​ശി​ക സ​മ​യം ശ​നി​യാ​ഴ്ച രാ​വി​ലെ ആണ് സംഭവം നടന്നത്. മ​ദ്യ​ല​ഹ​രി​യി​ൽ താൻ ഇ​സ്‌​ലാ​മി​ക് ഭീ​ക​ര​നാ​ണെ​ന്ന് ഇദ്ദേഹം പറഞ്ഞതിനെ തുടർന്നാണ് ബാക്കി യാത്രക്കാരും വിമാനത്തിന്റെ മറ്റു സ്റ്റാഫുകളും പരിഭ്രാന്തിയിൽ ആയത്.

ഇയാളെ കൂടാതെ ആ സംഘത്തിൽ 8 പേരുകൂടി ഉണ്ടായിരുന്നു. മ​ദ്യ​പി​ച്ച​തി​നാ​ൽ യാ​ത്ര അ​നു​വ​ദി​ക്കാനാവില്ലന്ന് ഒ​മ്പ​തം​ഗ സം​ഘ​ത്തെ വി​മാ​ന ക​മാ​ൻ​ഡ​ർ അ​റി​യി​ച്ച​പ്പോ​ഴാ​യി​രു​ന്നു ഭീ​തി പ​ര​ത്തി​യ തമാശ. ഇ​തേ​ത്തു​ട​ർ​ന്നു യാ​ത്ര​ക്കാ​രെ ഒ​ഴി​പ്പി​ച്ച ശേ​ഷം വി​മാ​ന​ത്തി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. എ​ന്നാ​ൽ ഒ​ന്നും ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല. ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത ഇ‍​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.