ഇന്ത്യക്കെതിരെ ലങ്ക ബാറ്റിങ് ആരംഭിച്ചു

കൊളംബോ: ഇന്ത്യക്കെതിരായ അവസാന ഏകദിനത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുത്തു. നാലു മത്സരങ്ങളും വന്‍ മാര്‍ജിനില്‍ ജയിച്ച ഇന്ത്യ അഞ്ചാം മത്സരവും സമ്മര്‍ദമില്ലാതെയാണ് കളിക്കുന്നത്. ഒരു മത്സരമെങ്കിലും വിജയിക്കാൻ വേണ്ടിയാണ് ലങ്ക ഇറങ്ങുന്നത്.

കഴിഞ്ഞ ഏകദിനത്തിലെ ടീമില്‍ നിന്നും മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കുന്നത്. ഒടുവിൽ വിവരം കിട്ടുമ്പോൾ ലങ്ക 13 ഓവറിൽ 3 വിക്കറ്റ് നഷ്ട്ടത്തിൽ 71 റൺസ് നേടിയിട്ടുണ്ട്.