നീണ്ട കാലയളവിന് ശേഷം സഹോദരങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് മിനാ സാക്ഷിയായി

മക്ക: 15 വർഷമായി തമ്മിൽ കാണാൻ കഴിയാതിരുന്ന ഫലസ്തീൻ സഹോദരാഞങ്ങൾ പുണ്യഭൂമിയിൽ കണ്ടുമുട്ടി. മധ്യ വയസ്കരായ സാമിറും ബുഷ്റയുമാണ് ഹജ്ജിനിടെ യാദൃശ്ചികമായ് കണ്ടുമുട്ടിയത്.

15 വർഷങ്ങൾക്ക് മുമ്പ് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയതായിരുന്നു സാമിർ. എന്നാൽ സഹോദരിയും കുടുംബവും ഫലസ്തീനിൽ തന്നെ തുടരുകയായിരുന്നു. പിന്നീട് ഇരുവർക്കും നേരിൽ കാണാനുള്ള അവസരം കിട്ടിയിരുന്നില്ല. യാദൃശ്ചികമായാണ് ഇരുവരുടെയും തീർത്ഥാടനം ഒരേ വർഷമായതെന്നാണ് സാമിർ പറയുന്നത്. മാത്രമല്ല ഇത്തവണ സൽമാൻ രാജാവിന്റെ അതിഥി ആയാണ് ബുഷ്‌റ ഹജ്ജ് തീർത്ഥാടനത്തിന് എത്തിയിരിക്കുന്നത്. നീണ്ട വർഷങ്ങൾക്ക് ശേഷം തന്റെ സഹോദരിയെ കാണാൻ കഴിഞ്ഞത്തിൽ അള്ളാഹുവിനോടും സൽമാൻ രാജാവിനോടും നന്ദി പറയുകയാണെന്നും സാമിർ കൂട്ടിച്ചേർത്തു.