മലയാളികൾക്കൊപ്പം ഓണം ആഘോഷിച്ച് കോഹ്‌ലിയുടെ സ്വന്തം അനുഷ്‌ക്ക

മലയാളികൾ എല്ലാവരും തിരുവോണം ആഘോഷിക്കുന്നതിൻറെ തിരക്കിൽ ആയിരുന്നു. ലോകത്തിന്റെ ഏത് മുക്കിലും മൂലയിലും മലയാളികൾ ഉണ്ടോ, അവിടയൊക്കെ ഇന്നലെ പൂക്കളം ഇട്ടും സദ്യ വിളമ്പിയും മലയാളികൾ ഓണം ആഘോഷിച്ചു. എന്നാൽ ഇന്നലെ ഈ ഓണത്തിന് മാറ്റുകൂട്ടാൻ പല ബോളിവുഡ് താരങ്ങളും ഓണം ആഘോഷിച്ചു. താരങ്ങളായ അനുപംഖേറും ഹേമമാലിനിയും ശ്രീദേവിയും അനുഷ്‌ക ശര്‍മ്മയും തങ്ങളുടെ മലയാളത്തോടുള്ള അടുപ്പവും ഓണത്തോടുള്ള ഇഷ്ടവും തുറന്നു പറഞ്ഞു.

ട്വിറ്ററിലൂടെയാണ് താരങ്ങള്‍ ആശംസകള്‍ നേര്‍ന്നത്. ഐശ്വര്യ പൂര്‍ണ്ണവും സമ്പല്‍സമൃദ്ദിയുമായ ഓണം ആശംസിച്ചതോടൊപ്പം ഓണസദ്യയെ പരാമര്‍ശിക്കാനും താരറാണി അനുഷ്‌ക ശര്‍മ്മ മറന്നില്ല.