റാസൽഖൈമയിൽ വാഹനാപകടം; അമ്മയും കുഞ്ഞും മരണപ്പെട്ടു

റാസൽഖൈമ: റാസൽ ഖൈമയിൽ വാഹനാപകടം. പെരുന്നാൾ ദിവസം വെകുന്നേരം 4:30 ന് റാക് ജബൽ ജെയ്‌സ് റോഡിലാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് 27 കാരിയായ അമ്മയും രണ്ട് വയസ്സുള്ള മകളും മരണപ്പെട്ടു. പാകിസ്താനി സ്വദേശികളായിരുന്നു അമ്മയും മകളും. അപകടമുണ്ടായ ഉടൻ പോലീസ് സ്ഥലത്തെത്തുകയും അമ്മയെയും മകളെയും റാക് സഖർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തുവെങ്കിലും ഗുരുതരമായ രക്തസ്രാവം കാരണം ഇരുവരും മരണപ്പെടുകയായിരുന്നു. പെരുന്നാൾ അവധി ദിവസങ്ങളിൽ വിവിധ റോഡുകളിലായ് നിരവധി അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 426 കേസുകൾ സ്പീഡ് ക്യാമറകളിലൂടെ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.