“അൽ-മംഷ”: ഷാർജ്ജയിൽ 3 ബില്യൺ ദിർഹത്തിന്റെ വികസന പദ്ധതികളുമായി അലിഫ് ഗ്രൂപ്പ്.

ഷാർജ്ജ: എമിറേറ്റിൽ ടൂറിസം, റീറ്റെയ്ൽ, ഹോസ്പിറ്റാലിറ്റി തുടങ്ങീ മേഖലകൾക്ക് ഉണർവ്വേകിക്കൊണ്ട് അലിഫ് ഗ്രൂപ്പ് തങ്ങളുടെ പുതിയ നിർമ്മാണ- വികസന പദ്ധതികൾ പ്രഖ്യാപിച്ചു. ‘അൽ മംഷ’ എന്ന പേരിൽ എമിറേറ്റിന്റെ ഹൃദയ ഭാഗത്ത് മൂന്നു ബില്യൺ ദിർഹം ചെലവിൽ, ഊർജ്ജസ്വലമായ ഒരു ജീവിത ശൈലി പ്രധാനം ചെയ്യുന്ന വിധത്തിലുള്ള- തികച്ചും വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ അപ്പാർട്മെന്റുകൾ ഒരുക്കാനാണ് അലിഫ് ഗ്രൂപ്പ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. പദ്ധതി 2022 ൽ പൂർത്തിയാകും. ഷാർജ-ദുബായ് അതിർത്തിയോട് ചേർന്ന്, യൂണിവേഴ്സിറ്റി സിറ്റിയിലാണ് പദ്ധതി തയ്യാറാകുന്നത്. ഷാർജ്ജ ഹിൽട്ടൺ ഹോട്ടലിൽ തിങ്കളാഴ്ച നടന്ന പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

കഫേകൾ, റസ്റ്റോറന്റുകൾ, സ്വിമ്മിംഗ് പൂൾ, നഴ്സറികൾ, സ്പാ, ജിം, ഫിറ്റ്നസ്- ഹെൽത്ത് ക്ലബ് തുടങ്ങീ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സേവനങ്ങളുടെ ഒരു ശ്രേണി തന്നെ വാഗ്ദാനം യ്‌തുകൊണ്ട് സ്റ്റുഡിയോ, 1 ബിഎച്ച്കെ, 2 ബിഎച്ച്കെ തുടങ്ങിയ വിധത്തിലുള്ള വിശാലമായ അപ്പാർട്മെന്റുകളാണ് താമസക്കാർക്കായി അലിഫ് ഗ്രൂപ്പ് ഒരുക്കുന്നത്. ആധുനിക ജീവിതരീതിയിൽ വിനോദം, ഷോപ്പിംങ് എന്നിവക്ക് കൂടി ഇടം നൽകിക്കൊണ്ട്, പരിസ്ഥിതിയോടിണങ്ങുന്ന രീതിയിൽ, വിശാലമായ നടപ്പാതകളും മറ്റും ക്രമീകരിച്ച്, ഊർജ്ജസ്വലമായ ഒരു ജീവിത ശൈലിയാണ് പദ്ധതി വാഗ്ദാനം ചെയ്‌യുന്നത്. കൂടാതെ, ഒരേസമയം 7,000- ത്തിൽ കൂടുതൽ കാറുകൾക്ക് പാർക്കിങ്ങിനുള്ള സൗകര്യവും സജ്ജമായിരിക്കും. ഏകദേശം 3 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് പദ്ധതി വ്യാപിച്ചു കിടക്കുന്നത്. ഇതോടൊപ്പം 9.3 മില്ല്യൺ ചതുരശ്ര അടി വിസ്തീർണ്ണമുള്ള നിർമ്മാണ മേഘലയുമുണ്ടായിരിക്കും. ഇതിൽ 500,000 ചതുരശ്ര അടി വിസ്തീർണമുള്ള ചില്ലറ വ്യാപിച്ച മേഖലയുമുണ്ടാകും. അൽ മംഷാ സോൺ- 1 ൽ 33 മിശ്രിത ഉപയോഗമുള്ള- വീടുകളെയും റീറ്റെയ്ൽ മേഖലയെയും ബന്ധിപ്പിക്കുന്ന തരത്തിലുള്ള കെട്ടിടങ്ങൾ ഉൾക്കൊള്ളുന്നു.

“ആധുനിക ജീവിത നിലവാരത്തിൽ മുൻപന്തിയിൽ നിൽക്കുന്ന നഗരമായി എമിറേറ്റിന്റെ പ്രാധാന്യം ശക്തിപ്പെടുത്തിക്കൊണ്ട് അതുല്യമായ ജീവിതനിലവാരം ഉറപ്പ് നൽകുന്ന വിധത്തിൽ ഷാർജയിലെ താമസക്കാരായവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന പദ്ധതികളാണ് തങ്ങൾ പരിചയപ്പെടുത്തുന്നത് എന്ന് അലിഫ് ഗ്രൂപ്പ് ചെയർമാൻ ശൈഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖാസിമി അഭിപ്രായപ്പെട്ടു. ടൂറിസം, റീറ്റെയ്ൽ, ഹോസ്പിറ്റാലിറ്റി തുടങ്ങീ മേഖലകളിൽ പുത്തൻ വികസന പദ്ധതികലാണ് അൽ-മംഷയിലൂടെ തങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്” എന്ന് അലിഫ് ഗ്രൂപ്പ് മാനേജിംങ് ഡയറക്ടർ ഇസ്സ അൽ തായ വ്യക്തമാക്കി.

നിക്ഷേപകർക്കും ഉപയോക്താക്കൾക്കും സൗകര്യപ്രദമായ രീതിയിലുള്ള വായ്‌പ്പാ സംവിധാനങ്ങളും ഒരുക്കിക്കൊണ്ടു ഷാർജയിലെ ഹിൽട്ടൺ ഹോട്ടലിൽ അലിഫ് ഗ്രൂപ്പ് അൽ-മംഷ പദ്ധതിക്കായുള്ള സെയിൽ സെന്റർ ആരംഭിച്ചിട്ടുണ്ട്. ജമാൽ അൽ ഷാവിഷ്- ലീസിംങ് ആൻഡ് സെയിൽസ് ഡയറക്ടർ, മറ്റു അനുബന്ധ പ്രവർത്തകർ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.