ബോബി സിംഹയുടെ നാണം മാറ്റി അമല പോൾ

അമല പോൾ, ഇന്ന് തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള നടിയാണ് മലയാളികളുടെ സ്വന്തം ഈ ആലുവക്കാരി. അമലയുടെ വരവ് മലയാളത്തിലൂടെ അല്ലെങ്കിലും, മലയാളികൾ ഇന്നും അമലയെ മലയാളികളുടെ നടിയായാണ് കാണുന്നത്. തമിഴിലും തെലുങ്കിലും ഇപ്പോൾ നിറസാന്നിധ്യമായി തിളങ്ങി നിൽക്കുകയാണ് അമല. ഒരു നാടൻ കുട്ടിയായി പ്രേഷകരുടെ മനസിൽ കയറിപറ്റിയ അമലായിപ്പോൾ ഗ്ലാമർ വേഷങ്ങളിൽ വന്ന് പ്രേഷകരുടെ മനസ് കീഴടക്കി.

കന്നടയില്‍ ഹെബുളിയും, തമിഴില്‍ വേലയില്ലാ പട്ടധാരി 2 ഉം ഹിറ്റായതിനു പിന്നാലെ അമല നായികയായെത്തുന്ന ചിത്രമാണ് തിരുട്ടുപയലെ 2. ബോബി സിന്‍ഹയാണ് നായകവേഷത്തില്‍. ഗ്ലാമര്‍ വേഷത്തിലാണ് അമല എത്തുന്നതെന്ന് പോസ്റ്റര്‍ വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. ഷൂട്ടിങിനിടയിലുണ്ടായ രസകരമായ സംഭവങ്ങള്‍ വിവരിക്കുന്നതിലായിരുന്നു അമലയുടെ തിരക്ക്. ചിത്രത്തില്‍ ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്ന രംഗങ്ങള്‍ ധാരാളം ഉണ്ടായിരുന്നു എന്നും, എന്നാല്‍ തന്റെ ശരീരത്തില്‍ തൊട്ടഭിനയിക്കാന്‍ ബോബി സിംഹ മടിച്ച് നിന്നെന്നും അമല വെളിപ്പെടുത്തി. നായകന്‍ തൊട്ടഭിനയിക്കാന്‍ മടിച്ചപ്പോള്‍, താന്‍ അദ്ദേഹത്തെ ‘ബേബി സിംഹ’ എന്ന് വിളിച്ച് കളിയാക്കി എന്നും അമല വ്യക്തമാക്കി. സുശി ഗണേശന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം പുറത്തിറങ്ങും