യോഗിയുടെ ലഖ്‌നൗ മെട്രോ ആദ്യദിനം തന്നെ യാത്രക്കാർക്ക് പണി കൊടുത്തു

ലഖ്‌നൗ; ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിങ്ങും ചേർന്ന് ഉദ്ഘാടനം ചെയ്ത ലഖ്‌നൗ മെട്രോ കന്നിയാത്രയിൽ തന്നെ യാത്രക്കാർക്ക് പണികൊടുത്തു.മെട്രോയുടെ ആദ്യദിന യാത്രയിൽ പങ്കാളികളാവാൻ മത്സരിച്ചവർക്കാണ് പെരുവഴിയിലാകേണ്ടി വന്നത്.സാങ്കേതിക തകരാറുകൾ മൂലം മവയ്യ -ദുർഗപുരി സ്റ്റേഷനുകൾക്കിടയിൽ ഒരുമണിക്കൂറാണ് മെട്രോ കുടുങ്ങിയത്.കുട്ടികളടക്കം നൂറുകണക്കിന് യാത്രക്കാരാണ് മെട്രോയിലുണ്ടായത്.യാത്രക്കാരെ എമർജൻസി വാതിലിലൂടെ പുറത്തെത്തിച്ചു.൮.൫ കിലോമീറ്ററാണ് മെട്രോയുടെ ദൂരം.രണ്ടുവർഷം മുമ്പ് അഖിലേഷ് യാദവിന്റെ ഭരണകാലത്താണ് കോടി രൂപ മുതൽ മുടക്കിൽ മെട്രോപാതയുടെ നിർമ്മാണം പൂർത്തീകരിച്ചത്