യു.എ.ഇയിൽ പുതിയ ടെലികമ്യൂണിക്കേഷൻ സേവനം ആരംഭിക്കുന്നു

ദുബായ്: ദുബായിൽ പുതിയ ടെലികമ്യൂണിക്കേഷൻ ആരംഭിച്ചു. എമിരേറ്റ്സ് ഇന്റർഗ്രേറ്റഡ് ടെലി കമ്യൂണിക്കേഷനാണ് വിർജിൻ മൊബൈൽ എന്ന പേരിൽ പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്. ഇതിലൂടെ മികച്ച സേവനങ്ങളും ആധുനിക സാങ്കേതിക വിദ്യകളും ഉപഭോക്താക്കൾക്ക് നൽകാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വിർജിൻ മൊബൈലിന്റെ പുതിയ ആപ്ലികേഷൻ ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ എന്നിവയിലൂടെ ഡൌൺലോഡ് ചെയ്യാവുന്നതാണ്. കൂടാതെ ഇത് വഴി ഉപഭോക്താക്കൾക്ക് നിരവധി ആനുകൂല്യങ്ങളും ലഭ്യമാണ്.

മൊബൈൽ ആപ്പ് വഴി സിം കാർഡിന് അപേക്ഷ നൽകാനും, ഉപഭോക്താക്കളെടെ ഇഷ്ടാനുസൃതം മൊബൈൽ നമ്പർ തെരഞ്ഞെടുക്കാനും സാധിക്കും. ഡേറ്റ, സംസാര സമയം തുടങ്ങിയവ നിയന്ത്രിക്കാനും ശേഷിയുള്ള വിധത്തിലാണ് ആപ്പ് തയ്യാറാക്കിയരിക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള പാക്കേജുകൾ ലഭ്യമാണ്. മാസങ്ങളോളം നീണ്ട പഠനത്തിന് ശേഷമാണ് യു.എ.ഇയിൽ സേവനം നൽകാൻ കമ്പനി തയ്യാറായിരിക്കുന്നതെന്ന് എമിരേറ്റ്സ് ഇന്റർഗ്രേറ്റഡ് ടെലി കമ്യൂണിക്കേഷൻസ് മാനേജിങ് ഡയറക്ടർ കരീം ബെൻകിരാനെ അറിയിച്ചു.