ദുബായ് ഇന്റർനാഷണൽ എയർപോർട്ട് യാത്രക്കാർ നേരത്തെ പുറപ്പെടണം

ദുബായ്: ദുബായ് ഇന്റർനാഷണൽ എയർപോർട്ട് വഴി യാത്ര ചെയ്യുന്ന യാത്രക്കാർ നേരത്തെ പുറപ്പെടണമെന്ന് നിർദ്ദേശം. റോഡ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ യാത്രക്കാർക്ക് ഗതാഗത തടസ്സം ഏർപ്പെടാനുള്ള സാദ്ധ്യതകൾ കണക്കിലെടുത്താണ് ദുബായ് പോലീസ് ഇങ്ങനൊരു നിർദേശം മുന്നോട്ട് വെച്ചത്. വ്യാഴാഴ്ച രാത്രി മുതൽ റോഡ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഏതെല്ലാം റോഡുകളിലാണ് വഴി തിരിച്ചു വിടൽ എന്ന കാര്യത്തിൽ വ്യക്തതയില്ല. വിമാന യാത്രക്കാർ നിശ്ചയിച്ച സമയത്തിനേക്കാൾ മൂന്ന് മണിക്കൂർ മുമ്പെങ്കിലും പുറപ്പെടുന്നത് നന്നായിരിക്കുമെന്ന് അധികൃതർ അഭിപ്രായപ്പെട്ടു.