വിക്കറ്റ് കൊയ്ത്ത് നടത്തി ലോർഡ്‌സ്

ലോർഡ്‌സ്: ക്രിക്കറ്റിൻറെ മെക്കയായ ലോർഡ്‌സിൽ വിക്കറ്റ് മഴ. ഇംഗ്ലണ്ട് വെസ്റ്റിൻഡീസ് ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യ ദിനം ഇരു ടീമുകളുടേതായി വീണത് 14 വിക്കറ്റുകള്‍. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് 123 റണ്‍സില്‍ അവസാനിച്ചുവെങ്കിലും മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് ആദ്യം ദിനം കളി നിര്‍ത്തുമ്പോള്‍ 46 റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റുകള്‍ നഷ്ടമായി. 13 റണ്‍സ് വിതമെടുത്ത് സ്റ്റോക്സും മലനുമാണ് ക്രീസില്‍.

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസിൻറെ നട്ടെലൊടിച്ചത് ബെൻ സ്റ്റോർക്സിൻറെ ആറ് വിക്കറ്റ് പ്രകടനത്തിന് മുന്നിലാണ്. 78/2 എന്ന ഭേദപ്പെട്ട നിലയില്‍ നിന്നാണ് 123 റണ്‍സിന് വിന്‍ഡീസ് ഓള്‍ ഔട്ടായത്. 39 റണ്‍സെടുത്ത കീറോണ്‍ പവലും 29 റണ്‍സെടുത്ത ഹോപ്പുമാണ് വിന്‍ഡീസിനെ 100 കടത്തിയത്. റോസ്റ്റന്‍ ചേസ് 18ഉം ബിഷൂ 13ഉം റണ്‍സെടുത്തു. ഇംഗ്ലണ്ടിനായി സ്റ്റോക്സ് 22 റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്തപ്പോള്‍ ആന്‍ഡേഴ്സണും റോളണ്ട് ജോണ്‍സും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലേ കാലിടറി. 10 റണ്‍സെടുത്ത കുക്ക്, ഒരു റണ്ണെടുത്ത സ്റ്റോണ്‍മാന്‍, എട്ടു റണ്‍സെടുത്ത വെസ്റ്റ്‌ലി, ഒരു റണ്ണെടുത്ത ക്യാപ്റ്റന്‍ ജോ റൂട്ട് എന്നിവരെയാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഒരു ഘട്ടത്തില്‍ 24/4 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്