മദ്യം ഇനി നമുക്കുണ്ടാക്കാം…!

മറ്റു സംസ്ഥാനങ്ങളിൽ ഇത് നേരത്തെ തുടങ്ങിയതാണ് കേരളത്തിൽ എത്താൻ വൈകി എന്ന് മാത്രം. കര്‍ണാടക മാതൃകയില്‍ ചെറുകിട ബിയര്‍ നിര്‍മ്മാണ യൂണിറ്റുകളെക്കുറിച്ച് പഠനം നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. ഈ വാർത്ത വന്നതോടെ തെല്ലൊന്നുമല്ല കുടിയൻ മാരുടെ സന്തോഷം. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം ഈ മാസം അവസാനം ബംഗളൂരുവിലെ ബിയര്‍ നിര്‍മ്മാണ യൂണിറ്റുകള്‍ പരിശോധിച്ച് സര്‍ക്കാരിന് ഇതേക്കുറിച്ചുള്ള റിപ്പോര്‍ട്ട് നല്‍കും.

ഇപ്പോൾ ലൈസൻസ് ഉള്ള ഹോട്ടലുകള്‍ക്ക് ചെറുകിട ബിയര്‍ നിര്‍മ്മാണ യൂണിറ്റുകള്‍ക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ചാണ് പഠനം. വിവിധ രുചികളില്‍ ബിയര്‍ നിര്‍മ്മിക്കുന്ന കര്‍ണാടകയിലെ ബ്രിവറികളുടെ മാതൃകിയിലാണ് പുതിയ സാധ്യതാ പഠനം.