സമാന്തയുടെ ഭീഷണി നാഗചൈതന്യ വിവാഹത്തിന് തയ്യാർ

സമാന്തയുമായുള്ള പ്രണയം കല്യാണം വരെ എത്തിയതിനെ കുറിച്ച് നാഗചൈതന്യ മനസുതുറന്നു. ഒരു സാധാരണ സിനിമ പ്രണയം എങ്ങനെ വിവാഹം വരെ എത്തി എന്നതിനെ കുറിച്ചാണ് നാഗചൈതന്യ പറഞ്ഞത്. വിവാഹത്തിന് പിന്നിൽ വലിയ ഒരു ഭീക്ഷണി ഉണ്ടായിരുന്നു എന്ന് പറഞ്ഞാണ് താരം തുടങ്ങിയത്. 2009ല്‍ റിലീസ് ചെയ്ത മായ ചേസാവെ എന്ന തെലുങ്ക് ചിത്രത്തിന്റെ സെറ്റില്‍ വച്ചണ് ഇരുവരും സൗഹൃദത്തിലാവുന്നത്, അത് പിന്നീട് പ്രണയത്തില്‍ എത്തുകയായിരുന്നു. എന്നാല്‍ പ്രണയം വീട്ടില്‍ അറിയിക്കണമെന്ന് സാമന്ത ആവശ്യപ്പെട്ടുവെങ്കിലും നാഗചൈതന്യ ആദ്യം തയ്യാറായിരുന്നില്ല. ഇതോടെ സാമന്ത ഒരു ഭീഷണിസന്ദേഷം നാഗചൈതന്യയ്ക്ക് അയക്കുകയായിരുന്നു.

ഈ ഒരു ഒറ്റ സന്ദേശത്തോടെ നാഗചൈതന്യാ തന്റെ വീട്ടിൽ കാര്യം അവതരിപ്പിക്കുകയും ഇരുവീട്ടുകാരും സന്തോഷത്തോടെ വിവാഹത്തിന് സമ്മതിക്കുകയുമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഒക്ടോബറിൽ ആണ് ഇരുവരും തമ്മിലുള്ള വിവാഹം നടക്കാൻ പോകുന്നത്.