ദിലീപിനെ കാണാൻ വരുന്നവർക്ക് ഇടങ്കോലിട്ട് ജയിൽ അധികൃതർ

നടിയെ ആക്രമിച്ച കേസിൽ ആലുവ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെ കാണാൻ എത്തുന്നവർക്ക് കടുത്ത നിയന്ത്രണവുമായി ജയിൽ അധികൃതർ.കഴിഞ്ഞ ഒരാഴ്ച്ചയായി ദിലീപിനെ കാണാൻ സിനിമാലോകത്ത് നിന്നും വൻ താരനിരയാണ് എത്തികൊണ്ടിരുന്നത്.കൂട്ടമായ സന്ദർശക നിര തന്നെയാണ് ജയിൽ അധികൃതരെ ഈ നടപടിയിലേക്ക് എത്തിച്ചതെന്നാണ് സൂചന.നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ദിലീപ് അച്ഛന്റെ ശ്രാദ്ധയൂട്ടലിനായി രണ്ടു ദിവസം മുമ്പ് പുറത്തിറങ്ങിയിരുന്നു.