ഗർഭച്ഛിദ്രത്തിന് അനുമതി നൽകിയ രണ്ടാം ദിനത്തിൽ 13 കാരി പ്രസവിച്ചു

ഡൽഹി: 31 ആഴ്ച ഗർഭമുള്ള പതിമൂന്ന് കാരി പ്രസവിച്ചു. ഏഴുമാസം മുമ്പ് പിതാവിൻറെ കച്ചവട പങ്കാളിയിൽ നിന്നും പീഡിപ്പിക്കപ്പെട്ട പെൺ കുട്ടി ഗർഭിണിയാകുകയായിരുന്നു. എന്നാൽ ഗർഭച്ഛിദ്രത്തിന് സുപ്രീം കോടതിയിൽ നിന്നും അനുമതി കിട്ടിയെങ്കിലും, അതിന്റെ രണ്ടാം ദിനത്തിൽ പതിമൂന്ന് കാരി ഒരു ആൺ കുഞ്ഞിന് ജന്മം നൽകി. ശസ്ത്രക്രിയയിലൂടെയാണ് പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയത്. 1.8 കിലോഗ്രാം ഭാരമുള്ള കുഞ്ഞ് ഇപ്പോൾ ഐ.സി.യുവിലാണ്.

പെൺകുട്ടി മനസികാഘാതത്തിലാണെന്നാണ് റിപ്പോർട്ട്. ഇതാദ്യമായാണ് ഏഴ് മാസമായ ഗർഭം അലസിപ്പിക്കാനുള്ള അനുമതി സുപ്രീം കോടതി അനുവദിക്കുന്നത്. ഗർഭച്ഛിദ്രത്തിന്റെ അതേ അപകട സാധ്യതയാണ് പ്രസവത്തിനുമുള്ളതെന്ന് നിരീക്ഷിച്ചാണ് കോടതി അനുമതി നൽകിയത്.

പെൺുട്ടി പെട്ടെന്ന് തടിച്ച് കണ്ടപ്പോൾ കുട്ടിയെ ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ഇതോടെയാണ് കുട്ടി 27 ആഴ്ച ഗർഭിണിയാണെന്ന വിവരം അറിയാനിടയായത്. തുടർന്ന് ഓഗസ്റ്റ് 23 കാരനെതിരെ രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്ന് പോലീസ് കേസെടുത്തു. ഇയാൾ ഇപ്പോൾ ജയിലിലാണ്. പെൺകുട്ടിഒരാഴ്ചകൂടി ആശുപത്രിയിൽകിടക്കേണ്ടി വരുമെന്ന് ഡോക്ടർ അറിയിച്ചു.