ഗുർമീത് വീണ്ടും ഞെട്ടിച്ചു, വീട്ടിൽ നിന്ന് വനിതാ ഹോസ്റ്റലിലേക്ക് തുരങ്കം

അന്തേവാസിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ദേര സച്ച സൗദ തലവന്‍ ഗുര്‍മീദ് റാം റഹീമിന്‍റെ വസതിയില്‍നിന്ന് വനിതാ ഹോസ്റ്റലിലേക്കുള്ള രഹസ്യ തുരങ്കം അന്വേഷണ സംഘം കണ്ടെത്തി. ആശ്രമ തലസ്ഥാനത്ത് നടന്ന പരിശോധനയിൽ ആണ് അന്വേഷണ സംഘം ഈ രഹസ്യ തുരങ്കം കണ്ടെത്തിയത്.

രണ്ട് തുരങ്കങ്ങളാണ് ഇവർ കണ്ടെത്തിയത്. അതിലൊന്ന് വനിതാ ഹോസ്റ്റലിലേക്കുള്ളതാണ്. മറ്റൊന്ന് ദേരാ ആശ്രമ പരിസരത്തു​നിന്ന് 5 കിലോ​മീറ്റർ മാറി റോഡിലാണ് തുറക്കുന്നത്.