ഭിന്നശേഷിക്കാരുടെ കൂട്ടായ്മയായ ‘തണൽ’ ഓണാഘോഷം സംഘടിപ്പിച്ചു

പെരുമ്പാവൂർ : പാരാപ്ലീജിക് പേഷ്യൻസ് വെൽഫെയർ സൊസൈറ്റിയുടെ (PPWS) ആഭിമുഖ്യത്തിൽ ഇന്ന് ഫെയ്‌സ്ബുക്ക് ഗ്രൂപ്പായ തണൽ ഓണപ്പരിപാടി സംഘടിപ്പിച്ചു. പെരുമ്പാവൂർ കീഴില്ലം മഹാദേവ ക്ഷേത്രത്തിൻറെ ഹാളിൽ വച്ചാണ് പരിപാടികൾ അരങ്ങേറിയത്. കേരളത്തിലെ മിക്ക ജില്ലകളിൽ നിന്നും പരിപാടിയിൽ പങ്കെടുക്കാൻ ഗ്രൂപ്പ് അംഗങ്ങളും ബന്ധുക്കളും എത്തി.

ഓണാഘോഷത്തിൻറെ ഭാഗമായിഎല്ലാവർഷവും സംഘടിപ്പിച്ചു വരുന്ന ഈ കൂട്ടായ്മയിൽ നിരവധി കലാപരിപാടികളും നടന്നു. അംഗങ്ങൾക്കെല്ലാം ഓണക്കോടിയും ഓണക്കിറ്റും വിതരണം ചെയ്തു.