ചിക്മംഗളൂരുവിൽ ബസ് ഡാമിലേക്ക് മറിഞ്ഞ് രണ്ട്‌ മലയാളി വിദ്യാർത്ഥിനികൾ മരിച്ചു

ചിക്മംഗളൂരു; കർണാടകയിലെ ചിക്മംഗളൂരുവിൽ വിനോദയാത്രയ്ക്ക് പോയ ബസ് മറിഞ്ഞ് രണ്ട് മലയാളി വിദ്യാർത്ഥിനികൾ മരിച്ചു.കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിങ് കോളേജിലെ ഇലക്‌ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ മൂന്നാംവര്‍ഷ വിദ്യാർത്ഥിനികളായ വയനാട് സുല്‍ത്താന്‍ബത്തേരി തൊടുവട്ടി പുത്തന്‍കുന്ന് പാലീത്ത്മോളേല്‍ ഐറിന്‍ മരിയ ജോര്‍ജ്, മുണ്ടക്കയം വരിക്കാനിവളയത്തില്‍ മെറിന്‍ സെബാസ്റ്റ്യന്‍ എന്നിവരാണ് മരിച്ചത്. 12 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടം.നിയന്ത്രണം വിട്ട ബസ് മൂന്ന് തവണ മറിഞ്ഞ് മാഗഡി ഡാമിലെ ചതുപ്പിലേക്ക് പതിക്കുകയായിരുന്നു.ചൊവ്വാഴ്ച രാവിലെ രണ്ടു ബസുകളിലായി 72 അംഗ സംഘമാണ് വിനോദയാത്ര പുറപ്പെട്ടത്.ഞായറാഴ്ച തിരികെ എത്താനിരിക്കെ ബംഗളൂരുവിൽ നിന്നും ചിക്മംഗളൂരിലേക്ക് തിരികെ വരുമ്പോഴാണ് അപകടം