ആൾദൈവത്തിന്റെ ആശുപത്രിയിൽ ഗർഭം അലസിപ്പിക്കൽ പതിവ്

സിർസ ;ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിമിന്റെ സിർസയിലെ ദേരാ സച്ചാ ആശുപത്രിയിൽ നിയമപരമല്ലാത്ത ഭ്രൂണഹത്യകൾ നടക്കുന്നതായി വാർത്തകൾ.ഇതിനെക്കുറിച്ച് ഹരിയാന സർക്കാർ ഉടൻ അന്വേഷണത്തിന് ഉത്തരവിടും. അന്വേഷണ സംഘത്തിലെ അംഗമായ ഡോക്ടറാണ് സിര്‍സ ആശുപത്രിയില്‍ നിയമപരമില്ലാത്ത ഭ്രൂണഹത്യകള്‍ നടന്നിട്ടുണ്ടെന്ന് അറിയിച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.നിയപരമല്ലാത്ത ഭ്രൂണഹത്യ ആശുപത്രിയില്‍ നടന്നിട്ടുണ്ടെന്ന് പഞ്ചാബ് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രഭ്‌ജോത് സിങ്ങും പറഞ്ഞു.

ക്യത്യമായ ചട്ടങ്ങള്‍ പാലിക്കാതെ നിരവധി ഗര്‍ഭം അലസിപ്പിക്കലാണ് ഇവിടെ നടന്നിട്ടുള്ളതെന്ന് ഹരിയാന ആരോഗ്യ വകുപ്പിന്റെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ആശുപത്രിയില്‍ ഇടയ്ക്കിടെ ഗര്‍ഭം അലസിപ്പിക്കല്‍ നടത്തിയിരുന്നുവെന്നാണ് സൂചനകള്‍. ഗര്‍ഭ അലസിപ്പിക്കലിനു മുമ്ബ് നടത്തേണ്ട അല്‍ട്രാസൗണ്ട് പരിശോധനയുടെ റിപ്പോര്‍ട്ടുകളൊന്നും ആശുപത്രിയില്‍ നിന്ന് കണ്ടെത്താനായിട്ടില്ല.