വാഹനാപകടം; രണ്ട് അറബ് വംശജർ മരണപ്പെട്ടു

കുവൈത്ത് സിറ്റി: ഷെയ്ഖ് സഅദ് അൽ അബ്ദുല്ല എയർപോർട്ട് റോഡിൽ വാഹനാപകടം. രണ്ട് അറബ് വംശജർ അപകടത്തെത്തുടർന്ന് മരിക്കുകയും രണ്ട് പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവമുണ്ടായത്. വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകട വിവരമറിഞ്ഞയുടൻ പോലീസും അടിയന്തിര ചികിത്സാ വിഭാഗവും രക്ഷാപ്രവർത്തനം നടത്തുകയും പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.