കുളിച്ച് ഈറനണിഞ്ഞ് ശരീരവടിവ് കാണിച്ച് ഭക്തരെ വശീകരിക്കുന്ന ദിവ്യ എന്ന ആൾദൈവം

പലതരത്തിലുള്ള ആൾദൈവങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രസിദ്ധി ആർജിച്ച് വരുണകാലം ആണ്. എന്നാൽ ഏതാണ്ട് എട്ടുവർഷം മുൻപ് തൃശൂർ മുളങ്ങിൽ ദിവ്യ എന്നുപറയുന്ന ഒരു ആൾദൈവം ഉണ്ടായിരുന്നു. ആൾദൈവം ദിവ്യ ജോഷിയെ ഒരു നോക്കു കാണാൻ,ആ അനുഗ്രഹം ഏറ്റു വാങ്ങാൻ വന്നിരുന്ന ആൾക്കാരുടെ എണ്ണം ഒരിക്കലും എണ്ണിയാൽ തീരുന്നതായിരുന്നില്ല. അവരുടെ ആശ്രമവും പരിസരവും ഇപ്പോൾ ആളൊഴിഞ്ഞ യുദ്ധക്കളമായി മാറിക്കഴിഞ്ഞു.

സുന്ദരിയായിരുന്നു ദിവ്യ ജോഷി.തന്‍റെ ശരീര വടിവുകൾ വ്യക്തമാക്കും വിധം ഈറനണിഞ്ഞാണ് ആൾ ദൈവം പ്രത്യക്ഷപ്പെടുക.ദിവ്യയുടെ അനുഗ്രഹമുണ്ടായാൽ ആഗ്രഹിച്ചതെന്തും നേടുമെന്നായിരുന്നു വിശ്വാസം. നിരവധി മുതിര്‍ന്ന രാഷ്ട്രീയക്കാര്‍ പോലും അനുഗ്രഹത്തിനായി ഈ ആശ്രമത്തിലെത്തി എന്നത് ദിവ്യയുടെ ജനപ്രീതി എത്രയുണ്ടായിരുന്നു എന്നതിന്‍റെ തെളിവാണ്. ദിവ്യയെ ആൾദൈവം ആക്കിയത് അവരുടെ സ്വന്തം ഭർത്താവുതന്നെ ആണ് ഈ കേസിൽ ഇയാൾ വർഷങ്ങളോളം ജയിലിലായിരുന്നു. വീട്ടമ്മയായ ദിവ്യയെ ജ്യോത്സ്യത്തിലേക്കും പിന്നീട് സന്ന്യാസ വേഷത്തിലേക്കും തിരിച്ചു വിടുകയായിരുന്നു.പ്രവചനവും രോഗശാന്തി ശുശ്രൂഷയുമായിരുന്നു ദിവ്യയുടെ പരിപാടി.ഹൈടെക്കാവാൻ ആൾദൈവം വെബ്സൈറ്റും തുടങ്ങി.മുത്തശ്ശി നൽകിയെന്ന് പറയുന്ന കല്ല് പ്രതിഷ്ഠിച്ച് ക്ഷേത്രവും പണിതു.

ആൾദൈവത്തിന് പണം നൽകി വഞ്ചിക്കപെട്ടവരാണ് പിന്നീട് അവരുടെ തകർച്ചക്ക് ചുക്കാൻ പിടിച്ചത്.
സന്തോഷ് മാധവൻ പിടിക്കപ്പെട്ടതിനെ തുടർന്ന് ആൾദൈവങ്ങൾക്കെതിരെയുണ്ടായ ജനരോഷവും കാരണമായി.തട്ടിപ്പു കേസിൽ ഭർത്താവ് ജോഷി അറസ്റ്റിലായതിനു പിന്നാലെ ദിവ്യയേയും അമ്മയേയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.സയനേഡാണ് മരണകാരണമെന്നാണ് പൊലീസ് പറയുന്നത്