യുവത്വം നിലനിര്‍ത്താനും കൊളസ്‌ട്രോള്‍ കുറക്കാനും ഈന്തപ്പഴം

പ്രകൃതി കനിഞ്ഞനുഗ്രഹിച്ചൊരു പഴമാണ് ഈന്തപ്പഴം. ഇത്രയേറെ ഗുണങ്ങലുള്ള മറ്റൊരു പഴവും ഉണ്ടാവില്ല. ആരോഗ്യപരമായ ഗുണങ്ങൾ കൊണ്ട് തന്നെ പുരുഷന്‍മാരിലെ ലൈംഗിക പ്രശ്നങ്ങള്‍ക്ക് പരിഹാരമാർഗമായി ബീജത്തിൻറെ എണ്ണം വര്‍ദ്ധിപ്പിക്കാനും കൊളസ്ട്രോള്‍ പോലുള്ള ജീവിത ശൈലീ രോഗങ്ങള്‍ ഇല്ലാതാക്കാനും ഈന്തപ്പഴത്തിൻറെ ഉപയോഗം മൂലം സാധിക്കുന്നു.

ഈന്തപ്പഴം കഴിയ്ക്കേണ്ട എങ്ങനെയാണെന്ന് പലർക്കും അറിയില്ല. കൂടാതെ ഈന്തപ്പഴം തിരഞ്ഞെടുക്കുമ്പോഴും കൃത്യമായി ശ്രദ്ധിക്കണം. ആരോഗ്യസംരക്ഷണത്തിന് ഏതൊക്കെ രീതിയില്‍, ഏതൊക്കെ സമയത്ത് ഈന്തപ്പഴം കഴിയ്ക്കണം എന്നുള്ളത് വളരെ പ്രധാനമാണ്.

രാത്രി മുഴുവന്‍ ഈന്തപ്പഴം വെള്ളത്തിലിട്ട് വെച്ച ശേഷം ആ വെള്ളത്തോടൊപ്പം ഈന്തപ്പഴം കഴിയ്ക്കുന്നത് ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. ഈന്തപ്പഴം പാലില്‍ ചേര്‍ത്ത് കഴിക്കുകയാണെങ്കിൽ കൂടുതല്‍ ഊര്‍ജ്ജം ലഭിയ്ക്കാനും മാനസിക സമ്മര്‍ദ്ദം ഒരു പരിധിവരെ കുറയ്ക്കാനും സഹായിക്കുന്നു.

ഈന്തപ്പഴം തേനില്‍ ചെറുതായി അരിഞ്ഞിട്ട് ഏകദേശം 12 മണിക്കൂര്‍ വെയ്ക്കുക. 12 മണിക്കൂറിന് ശേഷം ഇത് സേവിക്കുന്നത് തടി കുറയ്ക്കാന്‍ ഉത്തമമാണ്. ദിവസവും രാവിലെ വെറും വയറ്റില്‍ ഒരു ടീസ്പൂണ്‍ വീതം ഇത് കഴിയ്ക്കാം. ഉണങ്ങിയ ഈന്തപ്പഴം കഴിയ്ക്കുന്നത് ഹൃദയാരോഗ്യത്തിനും കൊളസ്ട്രോള്‍ വൻ തോതിൽ കുറയ്ക്കുന്നതിനും ഉത്തമമാണ്. ഇത് രക്തത്തില്‍ അടിഞ്ഞ് കൂടിയിട്ടുള്ള കൊഴുപ്പിനെ ഒരു പരിധിവരെ ഇല്ലാതാക്കുകായും ചെയ്യുന്നു. ഈന്തപ്പഴവും ബദാമും പാല്‍ തിളപ്പിച്ച് അതിലിട്ട ശേഷം രാവിലെ അത് എടുത്ത് അരച്ച് കഴിയ്ക്കുന്നത് പുരുഷ ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുന്നു.

ദിവസവും മൂന്ന് ഈന്തപ്പഴം കഴിയ്ക്കുന്നത് തടി കൂടാതെ തൂക്കം വര്‍ദ്ധിപ്പിക്കാനും ആരോഗ്യത്തിനും ഉത്തമമാണ്.
എന്നാല്‍ ആരോഗ്യത്തിന് ഗുണകരമാണെന്ന് കരുതി ഈന്തപ്പഴം അശ്രദ്ധമായി ഉപയോഗിച്ചാൽ നേർ വിപരീത ഫലവും ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ഈന്തപ്പഴം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ശ്രദ്ധിക്കാതെ ഈന്തപ്പഴം വാങ്ങിയാല്‍ അത് പലപ്പോഴും അനാരോഗ്യത്തിന് വഴിവയ്ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

കൃത്രിമ മധുരം ചേര്‍ത്താണ് പല കമ്പനിയും ഈന്തപ്പഴം വിപണിയില്‍ എത്തിക്കുന്നത്. എന്നാല്‍ ഇത് ശരീരത്തിന് ഹാനികരമാണ്. അതുകൊണ്ട് തന്നെ ഇത്തരം വ്യാജമായി ഉണ്ടാക്കിയെടുത്ത പഴമല്ലെന്ന് ഉറപ്പുവരുത്തി വാങ്ങുക.

ഈന്തപ്പഴത്തില്‍ വലിയ തോതിൽ പൊടി പറ്റിപ്പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ പലരും ഇക്കാര്യത്തില്‍ ശ്രദ്ധ കൊടുക്കാറില്ല. അതുകൊണ്ട് തന്നെ ഈന്തപ്പഴം വാങ്ങിയ ശേഷം കഴുകിയോ തുടച്ചോ മാത്രമേ തിന്നാൻ പാടുള്ളൂ.

ആരോഗ്യകാര്യത്തിൽ ശ്രദ്ധ ചെലുത്തുന്ന അതെ മനസ്സോടെ അതിനാവശ്യമായ ആഹാര സാധനങ്ങൾ തിരഞ്ഞെടുക്കുന്നതിലും ശ്രദ്ധ ചെലുത്തേണ്ടത് ആയുസ്സ് വർദ്ധിപ്പിക്കാനുള്ള ഒരേയൊരു കുറുക്കുവഴിയാണ്.