ലാലേട്ടൻ തന്തക്ക് വിളിച്ചു, പിഷാരടി ഞെട്ടി…!

ഇപ്പോൾ മലയാളത്തിലെ ഒരു സ്വകാര്യ ചാനലിൽ വിജയകരമായി ജൈത്രയാത്ര നടത്തിക്കൊണ്ടിരിക്കുന്ന പ്രോഗ്രാം ആണ് നമ്മുടെ സ്വന്തം ലാലേട്ടൻറെ ലാൽസലാം. ഇതിൽ ലാലേട്ടനോടൊപ്പം സൗഹൃദം പങ്കിടാൻ പല താരങ്ങളും വരാറുണ്ട്. ഇത്തവണ ചീട്ട് വീണത് പിഷാരടിക്കായിരുന്നു. പിഷാരടിയും സ്റ്റീഫൻ ദേവസിയും കൂടി ലാലേട്ടൻറെ ഹിറ്റ് പാട്ടുകളും ഡയലോഗുകളും കൊണ്ട് സദസിനെ സന്തുഷ്ടരാക്കുന്നതിനിടയിൽ പിഷാരടി ‘അധിപൻ’ എന്ന ലാലേട്ടൻ സിനിമയിലെ ഒരു ഡയലോഗ് വിട്ട ഭാഗം പൂരിപ്പിക്കാൻ കൊടുത്തു. അതിൽ ലാലേട്ടൻ ദൂരദർശൻ കേന്ദ്രത്തിൽ വിളിച്ച് തെറി പറയുന്നതാണ്. എന്നാൽ ഇവിടെ ലാലേട്ടൻ ആ ഡയലോഗ് പറഞ്ഞപ്പോൾ പിഷാരടി തന്നെ ഞെട്ടി. തന്നെ ആണോ ലാലേട്ടൻ തന്തക്ക് വിളിച്ചത് എന്ന് പോലും പിഷാരടി ചിന്തിച്ച്പോയി അത്രക്ക് ടൈമിങ്ങും ക്ലാരിറ്റിയുമായിരുന്നു ആ സ്പോട്ട് ഡയലോഗിന്.