‘ലാലേട്ടനോ മമ്മൂക്കയോ’? രഞ്ജിത്തിൻറെ മറുപടി എല്ലാവരെയും ഞെട്ടിച്ചു

സിനിമയുമായി ബന്ധപ്പെട്ട ഏതൊരു ആഘോഷ ചടങ്ങിലും ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു ക്ളീഷേ ചോദ്യം ഉണ്ട് ‘ലാലേട്ടനെ ആണോ മമ്മൂക്കയെ ആണോ ഇഷ്ട്ടം’, സത്യത്തിൽ മലയാളികൾക്ക് ഈ ചോദ്യം ഇപ്പോൾ അരുചിയുണ്ടാക്കുന്ന ഒന്നായി മാറിയിട്ടുണ്ട്. മലയാള സിനിമയിൽ ആരോട് ചോദിച്ചാലും ഒന്നുരുണ്ടു കളിക്കുന്ന ചോദ്യം ആണ് ഇത്. കാരണം അവര്‍ക്ക് രണ്ടു പേരെയും ഇഷ്ടമാണ്. കൃത്യമായ ഒരു ഉത്തരം നല്‍കാന്‍ തയ്യാറായ താരങ്ങളും ചുരുക്കമാണ്. ഉണ്ണി മുകുന്ദനും നിവിന്‍ പോളിയും മമ്മൂട്ടിയോടുള്ള തങ്ങളുടെ കടുത്ത ആരാധന വ്യക്തമാക്കിയിരുന്നു. പൃഥ്വിരാജും ജയസൂര്യയും മോഹന്‍ലാലിനോടുള്ള ആരാധനയും വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ സംവിധായകന്‍ രഞ്ജിത്തും താന്‍ ആരാധന വെളിപ്പെടുത്തിയിരിക്കുന്നു.

അമൃത ടിവി സംപ്രേഷണം ചെയുന്ന ‘ലാൽസലാം’ പ്രോഗ്രാമിലായിരുന്നു സംഭവം സംഭവം. രഞ്ജിത്ത് ആയിരുന്നു അതിഥി. ഇഷ്ടങ്ങളെക്കുറിച്ച് മോഹന്‍ലാലിന്റെ ചോദ്യത്തിനാണ് രഞ്ജിത്തിന്റെ മറുപടി. മോഹന്‍ലാലിൻറെ ചോദ്യം: ‘ഞാനോ മമ്മൂട്ടിയോ?’. ഉടന്‍ വന്നു രഞ്ജിത്തിന്റെ മറുപടി: ‘മമ്മൂട്ടി’.
ലാലേട്ടൻറെ ഇഷ്ട്പെട്ട ചിത്രം ചോദിച്ചപ്പോൾ ഇരുവർ എന്നായിരുന്നു മറുപടി . മലയാളത്തിലെ മികച്ച സംവിധായകന്‍ ആരെന്ന ചോദ്യത്തിന് കെ.ജി ജോര്‍ജ്ജ് എന്നും രഞ്ജിത്ത് മറുപടി നല്‍കി. മലയാളത്തില്‍ അടുത്തിടെ കണ്ട മികച്ച ചിത്രം ഏതാണെന്ന ചോദ്യത്തിന് ഒരുപാടുണ്ടെന്നായിരുന്നു മറുപടി.