റോഹിൻഗ്യൻ അഭയാർത്ഥികൾക്ക് അഭയം നൽകുമെന്ന് സൗദി അറേബ്യ

റിയാദ്: വിവിധ രാജ്യങ്ങളിലായി കഴിയുന്ന റോഹിൻഗ്യൻ അഭയാർത്ഥി മുസ്ലിംകൾക്ക് അഭയം നൽകുമെന്ന് സൗദി അറേബ്യ. 10 ലക്ഷം അഭയാർത്ഥികൾക്ക് താമസാനുമതി ഇഖാമ നൽകാൻ സൗദി സന്നദ്ധമാണെന്നും പ്രഖ്യാപിച്ചു. 1.7 ലക്ഷം മ്യാന്മാർ പൗരന്മാർക്ക് സൗദി അറേബ്യ റെസിഡന്റ് പെർമിറ്റ് അനുവദിക്കുകയും അവർക്ക് സൗജന്യ ചികിത്സ, വിദ്യാഭ്യാസം, വർക്ക് പെർമിറ്റ് എന്നിങ്ങനെയുള്ള അവശ്യ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

എന്നാൽ സൗദിയിൽ അഭയാർത്ഥി ക്യാമ്പുകളില്ലെന്നും,ഇവരെ അഭയാർഥികളായി പരിഗണിക്കാതെ മാന്യമായ് ജീവിക്കാനുള്ള അവസരമാണ് തങ്ങൾ ഒരുക്കിക്കൊടുക്കുന്നതെന്നും അധികൃതർ വ്യക്തമായാക്കി.
മറ്റു രാജ്യങ്ങൾ ഇവരെ അഭയാർഥികളുടെ പരിഗണയിൽ പെടുത്തുമ്പോൾ സൗദി അറേബ്യ മുഴുവൻ അവകാശങ്ങളും നൽകി അവരെ ആദരിക്കുകയാണ് ചെയ്യുന്നത്. 1950-ൽ മ്യാന്മറിൽ നിന്നും സൗദിയിലേക്ക് കുടിയേറിയവരിൽ പലരും സൗദി പൗരത്വം നേടിയിരിക്കുകയാണ്. കൂടാതെ 50,000 റോഹിൻഗ്യകളും പൗരത്വം നേടി സൗദിയിൽ കഴിയുന്നുണ്ട്.