പതിനൊന്ന്കാരിയെ ആൺകുട്ടികളുടെ ടോയ്‌ലെറ്റിൽ ഇരുത്തി പ്രാകൃത ശിക്ഷ

സ്കൂളിൽ യൂണിഫോം ധരിക്കാതെ വന്ന പെൺകുട്ടിയെ ആൺകുട്ടികളുടെ ടോയ്‌ലെറ്റിൽ ഇരുത്തി സ്കൂൾ അദ്ധ്യാപിക പ്രാകൃത ശിക്ഷ നടപ്പിലാക്കി. ഹൈദരാബാദിലെ രാമചന്ദ്രപുരത്തുള്ള റാവു ഹൈസ്‌കൂളില്‍ ആണ് ഈ സംഭവം നടന്നത്. ഈ സമയം ആണ്‍കുട്ടികള്‍ ടോയ്‌ലറ്റില്‍ വരുകയും അവര്‍ മൂത്രമൊഴിക്കുന്നതും മറ്റും തനിക്ക് കാണേണ്ടിവന്നുവെന്നും പെണ്‍കുട്ടി പറയുന്നു. ചില കുട്ടികള്‍ തന്നെ നോക്കി കളിയാക്കി ചിരിക്കുകയും ചെയ്തെന്ന് അവള്‍ പറയുന്നു ഇതിനുശേഷം മാനസികമായി തകര്‍ന്നുപോയ പെണ്‍കുട്ടിക്ക് ഇപ്പോള്‍ സ‌്‌കൂളില്‍ പോകാന്‍ പോലും മടിയാണ്. സ്‌കുളില്‍ തനിക്ക് നേരിടേണ്ടി വരുന്ന ദുരനുഭവം പെണ്‍കുട്ടി തന്നെ വിവരിക്കുന്ന വീഡിയോ രക്ഷിതാക്കള്‍ പുറത്തുവിട്ടു.

സ്കൂൾ അധികൃതർക്കെതിരെയും ശിക്ഷ നടപ്പിലാക്കിയ അദ്ധ്യാപികകെതിരെയും രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.