നിങ്ങളെന്നെ സങ്കിയാക്കി : നടി അനുശ്രീ

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നടന്ന ഘോഷയാത്രയിൽ നടി അനുശ്രീ ധരിച്ച വേഷത്തെ ചൊല്ലി സോഷ്യൽ മീഡിയയിൽ കടുത്ത പോര്. അനുശ്രീ ഘോഷയാത്രയിൽ രാധയുടെ വേഷം ധരിച്ച് കയ്യിൽ കവി നിറത്തിലുള്ള കൊടിയോടുകൂടിയ ചിത്രം ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. ഇതിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ രണ്ടു വിഭാഗക്കാർ തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ഒരു വിഭാഗം അനുശ്രീയെ സങ്കിയായി ചിത്രീകരിക്കുകയും ചെയ്യുകയായിരുന്നു.