അച്ഛൻറെ പദവി മാനസികമായി തളർത്തുന്നു എന്ന് താരപുത്രൻ

സിനിമാലോകത്ത് തലയെടുപ്പോടെ ഉയർന്നു നിന്ന പലതാരങ്ങളുടെയും മക്കൾ ഇന്ന് സിനിമാലോകം കീഴടക്കികൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് സുരേഷ് ഗോപിയുടെ മകൻറെ രംഗപ്രവേശനം. ആദ്യ പടത്തിൽ വിചാരിച്ച പോലെ തിളങ്ങാൻ കഴിഞ്ഞില്ലെങ്കിലും ഗോകുലിനെ തേടി നിരവധി സിനിമകാളാണ് വന്നിരിക്കുന്നത്.

ഇതിനിടയിലായാണ് താരം പുതിയ പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുന്നത്. അച്ഛന്‍ എംപിയായ ശേഷം ഏറ്റവുമധികം ടോര്‍ച്ചറിങ് അനുഭവിച്ചത് താനാണെന്ന് ഗോകുല്‍ സുരേഷ് പറയുന്നു. അച്ഛൻറെ രാഷ്ട്രീയ പദവി കാരണം മാനസികമായി തളര്‍ന്നു എന്ന് താരപുത്രന്‍ പറഞ്ഞു. ‘ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളേജില്‍ അവസാന വര്‍ഷം പഠിക്കുമ്പോഴാണ് അച്ഛന്‍ ബി ജി പിയുടെ എംപി ആയത്. ഈ ഘട്ടത്തില്‍ റെഗുലര്‍ പരീക്ഷയില്‍ നിന്ന് പോലും ഓരോ കാരണങ്ങള്‍ പറഞ്ഞ് മാറ്റി നിര്‍ത്തി മാനസികമായി ടോര്‍ച്ചര്‍ ചെയ്തു. ഇതെന്നെ മാനസികമായി ഏറെ വിഷമിപ്പിച്ചു’ എന്നും ഗോകുല്‍ പറഞ്ഞു.