‘അവൾക്കൊപ്പം’ വേഴ്സസ് ‘രാമലീലക്കൊപ്പം’

കൊച്ചിയിൽ നടി ആക്രമിക്കപെട്ടതിൻറെ പേരിൽ പൊല്ലാപ്പിലായിരിക്കുന്നത് ദിലീപ് ചിത്രം രാമലീലയാണ്. റിലീസ് തിയതി നീട്ടി നീട്ടി ഒടുവിൽ അനന്തതയിലേക്ക് പോവുന്നതിനിടയിൽ ആണ് അത് സംഭവിച്ചത്. നേരത്തെ നടിയോടുള്ള പിന്തുണ കാണിക്കാൻ പല പ്രമുഖ വ്യക്തികളും മുന്നോട്ട് വന്നിരുന്നു. ‘അവൾക്കൊപ്പം’ എന്ന ഹാഷ്‌ടാഗ്‌ സോഷ്യൽ മീഡിയയിൽ ഇട്ടാണ് അവരെല്ലാവരും തങ്ങളുടെ പിന്തുണ കാണിച്ചത്. ഇ കേസിൽ ജയിലിൽ കഴിയുന്ന ദിലീപിന് പിന്തുണയുമായി വന്നവരാണെങ്കിൽ പൊല്ലാപ്പിലും ആയി. എന്നാലിതാ ‘അവൾക്കൊപ്പം’ എന്ന വാക്യത്തോട് മത്സരിക്കാൻ രാമലീല തയ്യാറായി കഴിഞ്ഞു. ‘രാമലീലക്കൊപ്പം’ എന്ന വാക്യത്തോടെയാണ് സിനിമയ്ക്ക് വേണ്ടിയുള്ള പിന്തുണ സോഷ്യൽ മീഡിയയിലൂടെ നൽകുന്നത്. ഇപ്പോൾ തന്നെ പലരും ഈ വാക്യം സോഷ്യൽ മീഡിയയിലൂടെ പ്രദർശിപ്പിച്ച തുടങ്ങി. ഒരു നടന്ൻറെയൊ നടിയുടെയോ പേരിൽ മുടങ്ങി പോകേണ്ടതല്ല സിനിമവ്യവസായം എന്നാണ് രാമലീല പിന്തുണക്കാർ പറയുന്നത്. പലരുടെയും വിയർപ്പിലൂടെയും കഴ്ട്ടപ്പാടിലൂടെയും ഷൂട്ടിംഗ് തീർത്ത സിനിമ ഉടനെ തന്നെ പുറത്ത് വരുമെന്നാണ് സിനിമ സ്നേഹികൾ പ്രധീക്ഷിക്കുന്നത്.