സംഘട്ടനത്തിനു മാത്രം 25 കോടി, പ്രേക്ഷകരെ അമ്പരപ്പിക്കാൻ പ്രഭാസ്

ബാഹുബലി എന്ന ഫിലിം കൊണ്ട് ലോകം മുഴുവൻ ശ്രദ്ധയാകർഷിച്ച പ്രഭാസ് ഇതാ പ്രേക്ഷകരെ ഒരിക്കൽ കൂടി കാഴ്ച്ചയുടെ വിസ്മയ ലോകത്തേക്ക് എത്തിക്കാൻ പോകുന്നു. പ്രഭാസിൻറെ അടുത്ത ചിത്രമായ സാഹോയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ആരാധകര്‍. സാഹോയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ സ്റ്റണ്ട് രംഗത്തിന് മാത്രമായി 25 കോടി രൂപയാണ് ചെലവിടുന്നത്. ബാഹുബലി റീലീസ് ദിനത്തിൽ സഹോയുടെ ടീസർ പുറത്ത് വിട്ടിരുന്നു അന്ന് മുതൽ ആരാധകർ കാത്തിരിക്കുകയാണ് പ്രഭാസ് ഇഫക്റ്റിനായി. ഇപ്പോൾ ഈ വർത്തകൂടി കേട്ടതോടെ പ്രേക്ഷകർ അക്ഷമരായിരിക്കുകയാണ്.