‘ദുൽഖറിൻറെ ഉപ്പുപ്പാൻറെ ഹോട്ടൽ ഗൗഡർ വാങ്ങി’ , വാ പൊളിച്ച് മലയാളികൾ

ദുൽഖർ സൽമാനെ നായകനാക്കി അഞ്ജലി മേനോൻറെ രചനയിൽ അൻവർ റഷീദ് സംവിധാനം ചെയ്ത മലയാള സിനിമയാണ് “ഉസ്താദ് ഹോട്ടൽ”. കേരളക്കരയാകെ ഉത്സവത്തിൽ ആറാടിച്ച ഈ സിനിമ നാഷണൽ അവാർഡ് വരെ വാങ്ങി. ദുൽഖർ  സൽമാൻ മലയാളികളുടെ ഹൃദയത്തിലേക്ക് സ്ഥാനം കണ്ടെത്തിയ സിനിമകൂടിയാണ് ഉസ്താദ് ഹോട്ടൽ.

മലയാള സിനിമകൾ പലതും പല ഭാഷകളിലേക്ക് റീമേയ്ക്ക് ചെയ്തിട്ടുണ്ട്. അതിൽ പലതും വൻ തോൽവിയാണു ഏറ്റുവാങ്ങിയിട്ടുള്ളത്. ആ പരമ്പരയിലേക്കിതാ മറ്റൊരു സിനിമകൂടി കടന്നുവരാൻ പോകുകയാണ്. “ഉസ്താദ് ഹോട്ടൽ” കന്നടയിൽ റീമേയ്ക്ക് ചെയ്ത് “ഗൗഡർ ഹോട്ടൽ’ ആക്കി ഇരിക്കുന്നു. ചിത്രത്തിൻറെ ട്രൈലെർ പുറത്തു വന്നപ്പോൾ തന്നെ ഡിസ്‌ലൈക്ക് കൊണ്ട് ഡിസ്‌ലൈക്ക് ബട്ടന് തേയ്മാനം സംഭവിച്ചത് പോലെ ആയി. എന്തായാലും ഒന്നും പറയാൻ സാധിക്കില്ല കാത്തിരുന്നു കാണാം ഈ ഹോട്ടലിലെ ഭക്ഷണം രുചികരമാവുമോ ഇല്ലയോ എന്ന്.