അഞ്ജലിയുടെ ജീവിതം സിനിമയാകുന്നു

ഇന്ത്യയിലെ തന്നെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ നായിക അഞ്ജലി അമീറിൻറെ ജീവിതം സിനിമയാക്കുന്നു. 101 ഇന്ത്യ ഡോട്ട് കോം എന്ന വെബ്പോർട്ടർ ഒരുക്കുന്ന ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയുടെ ജീവിതകഥ പറയുന്ന സീരീസ് ഓഫ് സിനിമയിലാണ് അഞ്ജലിയുടെ കഥയും എത്തുന്നത്. താരം തന്നെയാണ് അതിൽ അഭിനയിച്ചിരിക്കുന്നത്. വെബ്‌പോർട്ടിലെ ശരത് ജോർജ് ബെന്നിയാണ് അഞ്ജലിയെ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്. സംവിധായകൻ തന്നെയാണ് ഛായാഗ്രഹണവും ചെയ്തിരിക്കുന്നത്. ഒരു മോർണിങ് വർക്ക് ഔട്ട് കഴിഞ്ഞ് ഫ്ലാഷ്ബാക്കിലേക്ക് ഒരോട്ടം നടത്തുകയാണ്. വളരെ രസകരമായി ചിത്രീകരിച്ചിരിക്കുന്ന വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു.

മമ്മൂട്ടിയുടെ പേരൻപിലാണ്‌ അഞ്ജലി നായികയായി അഭിനയിക്കുന്നത്. കോഴിക്കോട് സ്വദേശിനിയായ അഞ്ജലി മോഡലിംഗ് രംഗത്തിലൂടെയാണ് ശ്രദ്ധേയമായതു. ഏതായാലും ഈ സിനിമ ഇറങ്ങുന്നതോടുകൂടെ ഓരോ ട്രാൻസ്‌ജെൻഡർ സ്ത്രീകൾക്കും ഒരു ഇൻസ്പിരേഷനായി തന്നെ അഞ്ജലി മാറുമെന്ന് യാതൊരു സംശയവും വേണ്ട.