മെട്രോ സ്ഫോടനം; നിരവധി പേർക്ക് പരിക്ക്

ലണ്ടൺ: ലണ്ടൻ മെട്രോയിലെ തുരങ്കപ്പാതയിലുണ്ടായ സ്ഫോടനത്തെത്തുടർന്ന് നിരവധി പേർക്ക് പരിക്കേറ്റു. വെസ്റ്റ് ലണ്ടണിലെ പാർസൺസ്‌ ഗ്രീൻ സ്റ്റേഷനിലാണ് സ്ഫോടനം. യാത്രക്കാരിൽ മിക്കവരുടെയും മുഖത്താണ് പൊള്ളലേറ്റിരിക്കുന്നത്.

സ്റ്റേഷന്റെ പിൻഭാഗത്ത് സ്ഥാപിച്ചിരുന്ന കണ്ടെയ്നർ പൊട്ടിത്തെറിച്ചാതാണ് സംഭവ കാരണമെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. സ്‌ഫോടനത്തിൽ ഏള്‍സ് കോര്‍ട്ട് മുതല്‍ വിംബിള്‍ഡണ്‍ വരെയുള്ള മെട്രോ നിർത്തി വെച്ചിരിക്കുകയാണ്.