മിഡിൽ ഈസ്റ്റ്- ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള തങ്ങളുടെ പുതിയ പദ്ധതികളുമായി പാനസോണിക് !

‘ജപ്പാൻ നിർമ്മിത ഗുണനിലവാരം’ എന്ന ആശയത്തിൽ കേന്ദ്രീകരിച്ചുകൊണ്ടുള്ള ക്യാമ്പയിൻ ആരംഭിക്കും. 
കൂടുതൽ ‘ലോക്കല്‍ ഫിറ്റ്’ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചുകൊണ്ട് വിപണി വ്യാപനം പ്രോത്സാഹിപ്പിക്കാനാണ് ഈ വർഷം പദ്ധതിയിടുന്നത്.
ദുബൈ: പാനസോണിക് മാർക്കറ്റിംഗ് മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക (PMMAF), ഈ മേഖലയിലെ വിപണിയുടെ വളർച്ചാനിരക്ക് വർദ്ധിപ്പിക്കുന്നതിനായുള്ള കമ്പനിയുടെ പുതിയ പദ്ധതികൾ പ്രാദേശിക ആസ്ഥാനമായ ദുബൈയിൽ പ്രഖ്യാപിച്ചു. ബുധനാഴ്ച ദുബൈയിൽ നടന്ന വാർഷിക കൺവൻഷന് പാനസോണിക് മാർക്കറ്റിംഗ് മിഡിൽ ഈസ്റ്റ് ഡയറക്ടർ ഹിരോക്കി സോജിമ നേതൃത്വം നൽകി. തങ്ങളുടെ പുതിയതും മുന്തിയ ഗുണനിലവാരത്തിലുമുള്ള ഉൽപ്പന്നങ്ങളുടെ ഒരു നീണ്ട ശ്രേണി തന്നെയാണ് ഉപഭോക്തൃ കേന്ദ്രീകൃത ബ്രാൻഡായ പാനസോണിക് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്. ‘ജപ്പാൻ നിർമ്മിത ഗുണനിലവാരം’ എന്ന ആശയത്തിൽ കേന്ദ്രീകരിച്ചുകൊണ്ടുള്ള ക്യാമ്പയിനും കമ്പനി ആരംഭിക്കും. മൊത്ത- ചെറുകിട വ്യാപാരികളുമായി തന്ത്രപരമായ ഏകോപന നയങ്ങളിലൂടെ പ്രാദേശികമായി  കൂടുതൽ ആവശ്യമായുള്ള (ലോക്കല്‍ ഫിറ്റ്) ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചുകൊണ്ട് വിപണി വ്യാപനം പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള വിപണന തന്ത്രങ്ങളാണ് തങ്ങൾ ആവിഷ്കരിച്ചിട്ടുള്ളതെന്ന് ഹിരോക്കി വ്യക്തമാക്കി.
ദുബായ് എക്സ്പോ 2020, ടോക്കിയോ ഒളിംപിക്സ് എന്നിവയ്ക്ക് അനുയോജ്യമായ B2B സംവിധാനങ്ങൾ വികസിപ്പിക്കുന്നതിലും തങ്ങൾ തൽപ്പരരാണെന്ന് PMMAF സിസ്റ്റം സൊല്യൂഷൻസ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡിവിഷൻ ഡയറക്ടർ യാസുവോ യമാസാക്കി അഭിപ്രായപ്പെട്ടു. 12 രാജ്യങ്ങളിൽ നിന്നുള്ള 80തിലേറെ ബിസിനസ് അസോസിയേറ്റുകൾ ജപ്പാന്‍ കമ്പനിയായ പാനസോണിക്കിന്റെ വാർഷിക കൺവൻഷനിൽ പങ്കെടുത്തിരുന്നു.