റോഹിൻഗ്യൻ ജനതയ്ക്ക് ഭക്ഷണപ്പൊതിയുമായി ഇന്ത്യയിൽ നിന്നുമുള്ള സിഖ്‌ മതവിശ്വാസികൾ

മ്യാൻമറിൽ സൈ​​​ന്യ​​​വും ഭൂ​​​രി​​​പ​​​ക്ഷ ബു​​​ദ്ധ​​​മ​​​താ​​​നു​​​യാ​​​യി​​​ക​​​ളും ചേ​​​ര്‍​​​ന്ന് റോഹിൻഗ്യൻ ജനതയ്ക്ക് മേൽ കടുത്ത പീഡന മുറകളാണ് അഴിച്ചുവിടുന്നത്. മ്യാന്മ​​​റി​​​ലെ റ​​​ഖൈ​​​ന്‍ സ്റ്റേ​​​റ്റി​​​ല്‍​​​നി​​​ന്നു പീ​​​ഡ​​​ന​​​ത്തെ​​​ത്തു​​​ട​​​ര്‍​​​ന്നു നാലുലക്ഷത്തോളം ന്യൂ​​​ന​​​പ​​​ക്ഷ റോഹിൻഗ്യൻ മുസ്ലീങ്ങൾ കഴിഞ്ഞ രണ്ടാഴ്ചയ്ക്കകം അതിർത്തി കടന്ന് അയൽരാജ്യമായ ബംഗ്ലാദേശിൽ അഭയം തേടി.നി​​​ര​​​വ​​​ധി ഗ്രാ​​​മ​​​ങ്ങ​​​ള്‍ മ്യാന്മാർ സൈ​​​ന്യം ചു​​​ട്ടെ​​​രി​​​ച്ചു. സ്ത്രീ​​​ക​​​ളെ​​​യും കു​​​ട്ടി​​​ക​​​ളെ​​​യും ആ​​​ക്ര​​​മി​​​ക്കു​​​ക​​​യും പ​​​ല​​​രെ​​​യും കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്തു.
ജീവിതത്തിലെ പ്രതീക്ഷകൾ തകർന്നു നിസ്സഹായതയിൽ നിൽക്കുന്ന റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് കരുണയുടെ വാതിൽ തുറന്നിരിക്കുകയാണ് ഒരു സിഖ് സംഘടന.അതിര്‍ത്തിയില്‍ ഒരു സുരക്ഷയുമില്ലാതെ കഴിയുന്നവര്‍ക്ക് ഭക്ഷണം എത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യയില്‍ നിന്നുള്ള ലേഞ്ചര്‍ സേവ സംഘം. ഭക്ഷണപ്പൊതിയും വെള്ളവുമാണ് അഭയാര്‍ഥികള്‍ക്കായി ഇവര്‍ സൗജന്യമായി നല്‍കുന്നത്. ബംഗ്ലാദേശ് സര്‍ക്കാര്‍ ഇതിനുള്ള അനുമതി നല്‍കി.അരി, പച്ചക്കറി അടങ്ങിയ ഭക്ഷണമാണ് വിതരണം ചെയ്യുന്നത്. ദിവസേന 35,000 പൊതി ഭക്ഷണം നല്‍കാനാണ് പദ്ധതി. ഒരു അഭയാര്‍ഥിയും വിശന്ന് ഉറങ്ങാന്‍ പാടില്ല, അവര്‍ക്ക് ഭക്ഷണമെത്തിക്കണം, അതാണ് തങ്ങളുടെ ലക്ഷ്യമെന്നും സംഘടനാപ്രവർത്തകർ പറഞ്ഞു