ഡോ:സുബൈർ മേടമ്മൽ പതിനാറാം തവണയും എമിറേറ്റ്സ് ഫാൽക്കൺ ക്ലബ്ബിന്റെ അതിഥിയായി അഡിഹെക്‌സിൽ എത്തി.

അബുദാബി:2002 മുതൽ എമിറേറ്റ്സ് ഫാൽക്കൺ ക്ലബ്ബിലെ അംഗമാണ്
ഡോ:സുബൈർ അറബ് വംശജനല്ലാത്തഏക അംഗമാണ് ഇദ്ദേഹം.കാലിക്കറ്റ് സർവകലാശാല ജന്തുശാസ്ത്ര വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറാണ് ഡോ :സുബൈർ രണ്ടു പതിറ്റാണ്ടുകളായി ഫാൽക്കൺ പക്ഷികളെകുറിച്ചു പഠനം നടത്തുന്ന ഇദ്ദേഹം ബയോളജി ആൻഡ് ബിഹേവിയർ ഓഫ് ഫാൽക്കൺസ് എന്ന പുസ്തകവും ഫാൽക്കൺ ആൻഡ് ഫാൽക്കനറി ഇൻ മിഡിൽ ഈസ്റ്റ് എന്ന ഡോക്യുമെന്ററിയും തയ്യാറാക്കിട്ടുണ്ട് ഒട്ടനവധി പ്രബന്ധങ്ങളും മലയാളിയായ ഇദ്ദേഹത്തിന്റെ പേരിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്.
പ്രാപ്പിടിയാൻ പക്ഷി പഠനത്തിൽ താല്പര്യമുള്ള ഡോ :സുബൈർ വിഷയത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കുകയും ജർമനിയിലെ ഫാൽക്കൺ ബ്രീഡിങ് സെന്ററിൽനിന്നും ഡിപ്ലോമയും കരസ്ഥമാക്കി.2002 ൽ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന അറബ് ഹണ്ടിങ് ഷോയിലാണ് അംഗത്വം ലഭിക്കുന്നത് തിരൂർ വാണിയന്നൂർ സ്വദേശിയായ ഡോ:സുബൈർ അറബ് വംശജനല്ലാത്ത ഏക അംഗമാണ് എന്ന അഭിമാനാർഹമായ നേട്ടമാണ് കരസ്ഥമാക്കപെട്ടത്.