കൊച്ചിയിൽ കനത്ത മഴ, പുഴയായി റോഡുകൾ

കൊച്ചിയിൽ രണ്ടുദിവസമായി നിർത്താതെ പെയ്യുന്ന മഴയിൽ നഗരത്തിലെ റോഡുകൾ വെള്ളക്കെട്ടുകൾ ആയി. വഴിയാത്രക്കാർക്കും ചെറിയ വാഹനങ്ങൾക്കും യാത്ര വളരെ ദുസ്സഹമാവുകയും നഗരത്തിലെ ചില ഭാഗങ്ങളിലേക്ക് ഓട്ടോറിക്ഷകൾ ഓട്ടം പോകാത്തതും യാത്രക്കാരെ ശരിക്കും വലച്ചു. നഗരത്തിൻറെ ഹൃദയഭാഗമായ വൈറ്റില ഹബ്ബിലേക്ക് ഓട്ടോറിക്ഷകൾ സർവീസ് നടത്താൻ തയ്യാറാകുന്നില്ലാത്തതും യാത്രക്കാരെ ദുരിതത്തിലാഴ്ത്തി.