ഒരേ സമയം മൂന്ന് ബന്ധങ്ങൾ വരെ ഉണ്ടായിരുന്നു എന്ന് തുറന്ന പ്രസ്താവനയുമായി സഞ്ജയ് ദത്ത്

ഒരുകാലത്ത് താൻ ബോളിവുഡിൻറെ പ്ലേബോയ് ആയിരുന്നു എന്ന് പറഞ്ഞാണ് സഞ്ജയ് ദത്ത് മനസ് തുറന്നത്. ഡൽഹിയിൽ നടന്ന ചടങ്ങിലാണ്​ താരം മു​മ്പെങ്ങും പറയാത്ത രീതിയിൽ കരിയറിലെ ആദ്യകാലഘട്ടവും അക്കാലത്തെ ബന്ധങ്ങളും പങ്കുവെച്ചത്​. എപ്പോഴെങ്കിലും രണ്ട്​ പേരുമായി ബന്ധമുണ്ടായിരുന്നോ എന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് സഞ്ജയ് തനിക്ക് ഹിന്ദി സിനിമയിൽ ആദ്യകാലങ്ങളിൽ പല നടിമാരുമായും ബന്ധമുണ്ടായിരുന്നുവെന്ന് പ്രസ്താവന ഇറക്കിയത്.

ഒരേ സമയം എങ്ങനെ മൂന്ന് കാമുകിമാരെ ഹാൻഡിൽ ചെയ്യും എന്ന ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞത് ഇങ്ങനെ, ‘ഒരാൾക്കൊപ്പം എന്ത്​ സംഭവിക്കുന്നുവെന്ന്​ മറ്റെയാൾ അറിയില്ല’. അതുമാത്രമല്ല തൻറെ പ്ലേബോയ് ഇമേജ് സ്ത്രീകൾക്ക് പൊതുവെ ഇഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.