ദേശീയ പാതയിലെ ആകാശ വിസ്മയം

Photo : Rejath Narayan

എന്നും എറണാകുളംകാർക്ക് ഒരു സ്വകാര്യ അഹങ്കാരം തന്നെ ആണ് അങ്കമാലി തോപ്പുംപടി ഡബിൾ ഡെക്കർ ബസ്സ്. എന്നും ഗൃഹാതുരത്വം ഉണർത്തുന്ന ഈ ബസ് അങ്കമാലിയിൽ നിന്നും വൈറ്റില വഴി തോപ്പുംപടി വരെ ദേശീയപാത ബൈപാസ് വഴി പോകുന്ന ഡബിൾ ഡെക്കർ ഒരു ദിവസം 8 ട്രിപ്പുകളാണ് ഈ റൂട്ടിൽ എടുക്കുന്നത്. കൊച്ചിയുടെ കാഴ്ച്ചകൾ ഒരു ആകാശക്കാഴ്ച്ച പോലെ യാത്രക്കാരുടെ കണ്ണുകളിലേക്ക് എത്തിക്കാൻ സാധിക്കുന്നു എന്നത് ഈ ഡബിൾ ഡെക്കർ ബസ്സുകൾക്ക് മാത്രം പ്രത്യേകതയാണ്.

Photo : Rejath Narayan

എറണാകുളം സ്റ്റാൻഡിലേക്കും ആലുവ സ്റ്റാൻഡിലേക്കും ബസിൻറെ ഉയരം കാരണം കയറാൻ പറ്റില്ല എന്നതാണ് ഈ സ്ഥലങ്ങളിലേക്ക് ബസ് സർവീസ് ഇല്ലാത്തതിന് കാരണം.