ദുബായിൽ അൻപതോളം ഇലക്ട്രിക് കാറുകൾ നിരത്തിലിറക്കി

ദുബായ്: ദുബായിൽ ആധുനിക സാങ്കേതിക സംവിധാനങ്ങളോട് കൂടിയ ഇലക്ട്രിക് കാറുകൾ നിരത്തിലിറക്കി. ടെസ്ലയുടെ ബാനറിൽ അൻപതോളം കാറുകളാണ് നിരത്തിലിറങ്ങുക. ദുബായ് ടാക്സി കോർപറേഷന് കീഴിൽ എത്തുന്ന പുതിയ കാറുകൾക്ക് സ്വന്തമായി നിയന്ത്രിക്കാനുള്ള സാങ്കേതിക സംവിധാനങ്ങളുള്ളതിനാൽ നഗരത്തിന് കൂടുതൽ പുതുമ പകരും. ലോകോത്തര നഗരമായ് ദുബായിയെ നിലനിർത്തുക എന്നതിലുമുപരി പരിസ്ഥിതി മലിനീകരണം തടയുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്ന് വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അഭിപ്രായപ്പെട്ടു.

2019 ഓടെ 200 ഇലക്ട്രിക് കാറുകളായിരിക്കും നിരത്തിലിറക്കുക. ഇതിന്റെ ആദ്യഘട്ടം എന്ന നിലയ്ക്കാണ് അൻപത് കാറുകൾ ഇപ്പോൾ നിരത്തിലിറക്കുന്നത്. കൂടാതെ ഇത്തരം ഇലക്ട്രിക് കാറുകൾ റീചാർജ് ചെയ്യുന്നതിനായുള്ള 13 റീചാർജ് സ്റ്റേഷനുകളും തയ്യാറായേക്കും.